നോക്കിയ ഭാവി ഫോണിനായി തയാറെടുക്കുന്നു

ബുധന്‍, 23 ജൂലൈ 2008 (17:24 IST)
PROPRO
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോണ്‍ ചെയ്യുക മാത്രമല്ല, ഫോട്ടോ എടുക്കാനും വീഡിയോ ചിത്രങ്ങള്‍ എടുക്കാനും കഴിയും. അതിനൂതനമായ സംവിധാനങ്ങള്‍ ഇന്നത്തെ മൊബൈല്‍ ഫോണിലുണ്ട്.

ഇനിയും കൂടുതല്‍ ആധുനികമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളില്‍ മുന്‍‌നിരക്കാരായ നോക്കിയ ഭാവിയിലെ മൊബൈല്‍ ഫോണില്‍ ഉണ്ടായിരിക്കേണ്ട സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിനായി വന്‍ തുക ആണ് മുടക്കുന്നത്.

നോക്കിയ 2007ല്‍ തങ്ങളുടെ ലാഭത്തില്‍ 11 ശതമാനമാണ് ഭാവിയിലെ ഫോണുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണത്തിനായി മാറ്റി വച്ചത്. കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 27 ശതമാനം ഗവേഷണ,വികസന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

നോക്കിയയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ബ്രിട്ടന്‍, അമേരിക്ക, ചൈന, സ്വിട്സര്‍ലന്‍ഡ്, ഫിന്‍‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലായാണ് പുരോഗമിക്കുന്നത്. നിലവില്‍ 2015 ല്‍ വിപണിയിലിറക്കുന്നതിനുള്ള ഫോണിന്‍റെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

എന്നാല്‍, എന്തൊക്കെ സംവിധാനങ്ങളാണ് ഭാവിയിലെ ഫോണില്‍ ഉണ്ടാവുക എന്ന് വ്യക്തമല്ല.

വെബ്ദുനിയ വായിക്കുക