ദൈവവിശ്വാസികള്‍ക്കായി ‘ഗോഡ്ക്കൂട്ട്’

ശനി, 29 ഡിസം‌ബര്‍ 2007 (15:33 IST)
PROPRD
ഈശ്വരവിശ്വാസികള്‍ക്കായി തയാറാക്കിയ സാമൂഹ്യ സൈറ്റ് ‘ഗോഡ്ക്കൂട്ട്’ പ്രവര്‍ത്തനം ആരംഭിച്ചു. ഗോഡ്ക്കൂട്ട് ഡോട്ട് കോം ലോകത്തിലെ ഏറ്റവും മികച്ച വിശ്വാസ അധിഷ്ഠിത സാമൂഹ്യ സൈറ്റാവാനുള്ള ശ്രമത്തിലാണ്.

ആളുകള്‍ക്ക് തങ്ങളുടെ വിശ്വാസങ്ങള്‍ വളരെ സ്വതന്ത്രമായി ഓണ്‍ലൈനായി പ്രകടിപ്പിക്കാനുള്ള അവസരമാണ് ഗോഡ്ക്കൂട്ട് നല്‍കുന്നത്. വ്യത്യസ്തരായ ആളുകളായും ദൈവവുമായും ബന്ധം സ്ഥാപിക്കുവാനും കഴിയും.

ഓണ്‍ലൈന്‍ ഓഡിയോ, വീഡിയോ, ചിത്രങ്ങള്‍ കൈമാറല്‍ തുടങ്ങിയ സൌകര്യങ്ങളും ഗോഡ്ക്കൂട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഈശ്വര സങ്കല്പവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സൈറ്റില്‍ ലഭ്യമാവും.

ഹിനേഷ് ജെത്തവാനിയാണ് ഗോഡ്ക്കുട്ടിന്‍റെ സ്ഥാപകന്‍. ഗോഡ്ക്കൂട്ടിലൂടെ ജനങ്ങള്‍ സ്നേഹത്തിന്‍റെ സമാധാനത്തിന്‍റേയും സന്ദേശം ഉള്‍ക്കൊള്ളുമെന്ന് ഹിനേഷ് പ്രത്യാശ പ്രകടിപ്പിച്ചു.

ഈശ്വര വിശ്വാസികളാല്ലാത്തവക്കും ഈ സൈറ്റില്‍ അംഗളവാം. അവരുടെ ആശയങ്ങളും പ്രകടിപ്പിക്കനാവും.

വെബ്ദുനിയ വായിക്കുക