ഡല്‍ഹി കൂട്ടമാനഭംഗം: വ്യാജചിത്രം മലയാളി പെണ്‍കുട്ടിയുടേത്
ബുധന്‍, 2 ജനുവരി 2013 (17:30 IST)
PRO
PRO
ബസില്‍ കൂട്ടമാനഭംഗത്തിനിരയായി ദാരുണാന്ത്യം സംഭവിച്ച പെണ്‍കുട്ടിയുടെ ചിത്രം എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വ്യാജചിത്രം മലയാളി പെണ്‍കുട്ടിയുടേതെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയാണ് ഈ പെണ്‍കുട്ടി എന്നാണ് വിവരം.
ചിത്രം മലയാളി പെണ്‍കുട്ടിയുടേതാണെന്നും ഇത് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന തടയണം എന്നും ആവശ്യപ്പെട്ട് വിദേശ മലയാളിയായ ഒരാള്‍ സൈബര്‍ സെല്ലിന് പരാതി നല്‍കി. ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് തന്നെയാണ് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാജചിത്രം ഫേസ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അരലക്ഷത്തിലേറെപ്പേര്‍ ഇതിനകം ഈ ചിത്രം കണ്ടുകഴിഞ്ഞു. യഥാര്‍ത്ഥ പെണ്‍കുട്ടിയുടെ ചിത്രവും വ്യക്തി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചതോടെയാണ് മറ്റൊരു പെണ്‍കുട്ടിയുടെ ചിത്രം ചിലര്‍ പ്രചരിപ്പിച്ചു തുടങ്ങിയത്. ഒരു പെണ്‍കുട്ടിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണിത്.
പുതിയ ഐ ടി ആക്ടിലെ സെക്ഷന്‍ 66 എ പ്രകാരം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ചിത്രം അപ്‌ലോഡ് ചെയ്തവര്‍ മാത്രമല്ല അത് ഷെയര്‍ ചെയ്തവരും കുടുങ്ങും.