ടെലികോം ലൈസന്‍സ്‌ ലേലത്തിലൂടെ മാത്രം

വ്യാഴം, 16 ഫെബ്രുവരി 2012 (01:45 IST)
PRO
PRO
ടെലികോം ലൈസന്‍സ് ഇനി ലേലത്തിലൂടെ മാത്രമേ നല്‍കുകയുള്ളൂവെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍. ഇനി മുതല്‍ പുതിയ ടെലികോം ലൈസന്‍സുകളും സ്‌പെക്‌ട്രവും വെവ്വേറെയായിരിക്കും വില്‍പ്പന നടത്തുകയെന്നും കപില്‍ പറഞ്ഞു. പുതിയ ടെലികോം നയം പ്രഖ്യാപിക്കുകയായിരുന്നു കപില്‍ സിബല്‍.

ടുജി സ്‌പെക്‌ട്രം ലൈസന്‍സ് റദ്ദാക്കാനുള്ള സുപ്രീംകോടതി പഠിച്ചുവരികയാണ്. സുപ്രീംകോടതി വിധി അനുസരിച്ച്‌ 2ജി സ്‌പെക്‌ട്രം ലൈസന്‍സ്‌ വില്‍പ്പന ലേലത്തിലൂടെ നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ രൂപീകരിക്കുമെന്ന്‌ കപില്‍ അറിയിച്ചു. 2008ലെ സ്‌പെക്‌ട്രം വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ അഴിമതിയെ തുടര്‍ന്ന്‌ 122 ലൈസന്‍സുകള്‍ സുപ്രീം കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.

കമ്പനികള്‍ തമ്മില്‍ സ്‌പെക്‌ട്രം പങ്കു വയ്‌ക്കുന്ന ഇപ്പോഴത്തെ രീതിയും പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ ഒരേ സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കു മാത്രമേ 3ജി സ്‌പെക്‌ട്രം പങ്കു വയ്‌ക്കാന്‍ കഴിയൂ.

വെബ്ദുനിയ വായിക്കുക