ചൈനീസ് വിപണിയില്‍ മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് വിസ്ത ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് വില കുറയും. പുതിയ നിരക്കനുസരിച്ച് ബേസിക്ക് ഹോം എഡിഷന്‍ വിസ്തയ്ക്ക് 1521 യുവാനില്‍ നിന്ന് 499 യുവാനായാണ് വിലകുറഞ്ഞിരിക്കുന്നത്.
ഹോം പ്രീമിയത്തിന് 1,082 ല്‍ നിന്ന് 899 യുവാന്‍ ആയും ബിസിനസ്സ് എഡീഷന്2,118ല്‍ നിന്ന് 1,880 യുവാനായും അള്‍ട്ടിമേറ്റ് എഡീഷന് 2,831ല്‍ നിന്ന് 2,460 യുവാനായുമാണ് വില കുറഞ്ഞിരിക്കുന്നത്.
ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വന്ന പുതിയ വില നിലവാര പ്രകാരം ഇതിന് പകുതിയിലധികമാണ് വില കുറഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥ വിന്‍ഡോസ് വിസ്ത ഉപയോഗിക്കന്നതിനുള്ള അവസരം ലഭിക്കുന്നത് ചൈനീസ് ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുമെന്നും മൈക്രോസോഫ്റ്റ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
ചൈനയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ നിയമാനുസൃതമായ വില്‍പ്പന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ വിലക്കുറവ് നടപ്പിലാക്കിയതെന്ന് മൈക്രോസൊഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഒരു താല്‍ക്കാലിക പദ്ധതി മാത്രമല്ലെന്നും ചൈനീസ് വിപണിക്ക് വേണ്ടി ആലോചിച്ചുറപ്പിച്ച ബിസിസിനസ് നയമാണെന്നും കമ്പനി വ്യക്തമാക്കി.