ഓണ്‍ലൈന്‍ ക്വിസ്സ് പഠിച്ചിട്ടെന്ത് കാര്യം?

വെള്ളി, 22 ജനുവരി 2010 (11:50 IST)
വിവരസാങ്കേതിക ലോകത്ത് വിജ്ഞാനത്തിന്റെ സാധ്യതകള്‍ അനന്തമാണ്. പഠിക്കാനും ഗവേഷണം നടത്താനുമൊക്കെ ഏറെ സഹായം ചെയ്യുന്ന നെറ്റ്ലോകത്ത് നിരവധി ക്വിസ്സ് പാക്കേജുകളും ലഭ്യമാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്വിസ്സുകള്‍ വിദ്യാര്‍ഥികളുടെ പഠന വിഷയങ്ങള്‍ പഠിക്കാന്‍ വേണ്ട ഒരു സഹായം ചെയ്യുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈസ്റ്റേണ്‍ വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഹാം ജന്‍ സ്റ്റീന്‍‌ഹ്യുസ്, ബ്രെയിന്‍ ഗ്രിന്‍ഡര്‍ എന്നിവരടങ്ങിയ ഗവേഷകരുടെ സംഘം നടത്തിയ പഠനത്തിലാണ് ഓണ്‍ലൈന്‍ ക്വിസ്സ് വിദ്യാര്‍ഥികള്‍ക്ക് ഗുണമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. വിവിധ സര്‍വകലാശാലകളിലെ വിദ്യാഥികള്‍ക്കിടയില്‍ നടത്തിയ സര്‍വെയും പഠന റിപ്പോര്‍ട്ടും വിലയിരുത്തിയാണ് പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓണ്‍ലൈന്‍ ക്വിസ്സ് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെയും ക്വിസ്സ് പുസ്തകങ്ങള്‍ വായിച്ച വിദ്യാര്‍ഥികളെയും മത്സരത്തിന് വിധേയമാക്കി. എന്നാല്‍, ഓണ്‍ലൈന്‍ ക്വിസ്സ് വായിച്ച് വന്ന കുട്ടികളെ നന്നെ പരാജയപ്പെട്ടപ്പോള്‍ പുസ്തകം വായിച്ച് വന്ന കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

ഓണ്‍ലൈന്‍ ക്വിസ്സ് ചോദ്യങ്ങളും ഉത്തരങ്ങളും കൂടുതല്‍ സമയം മനസ്സില്‍ നില്‍ക്കുന്നില്ല. എന്നാല്‍, പുസ്തകം വായിച്ചവര്‍ക്ക് ഓരോ ഉത്തരവും പെട്ടെന്ന് ഓര്‍മ്മിച്ചെടുക്കനാകുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

വെബ്ദുനിയ വായിക്കുക