ഐസിസിയുമായി യാഹൂ കരാറില്‍

വെള്ളി, 20 ഫെബ്രുവരി 2009 (15:33 IST)
അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഔദ്യോഗിക ഇന്‍റര്‍നെറ്റ് പങ്കാളിയായി യാഹൂവിനെ പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തെ കരാര്‍ പ്രകാരം ഐസിസിയുടെ സുപ്രധാന ഫോട്ടോ, വീഡിയോ, ഇന്‍റര്‍വ്യൂ, കളിക്കാരുടെ പ്രസ്താവനകള്‍ എന്നിവ പ്രസിദ്ധീകരിക്കാനുള്ള അവകാശം യാഹൂവിന് മാത്രമായിരിക്കും.

ഇത്തരം കരാറിലൂടെ കമ്പനിക്ക് വന്‍ നേട്ടം കൈവരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് യാഹൂ വക്താവ് പറഞ്ഞു. ക്രിക്കറ്റ് ആരാധകരുടെ നാടായ ഇന്ത്യയില്‍ നിന്ന് വന്‍ ഹിറ്റ് ലഭിക്കുമെന്നാണ് കരുതുന്നത്.

ഐസിസി ലോകകപ്പ്, ട്വന്‍റി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് യാഹൂവിന്‍റെ മൂന്നുവര്‍ഷ കരാറില്‍ പെടുന്ന പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍.

വെബ്ദുനിയ വായിക്കുക