ഐഫോണുണ്ടോ, നിങ്ങള്‍ക്കും കുമ്പസരിക്കാം!

വെള്ളി, 11 ഫെബ്രുവരി 2011 (18:48 IST)
PRO
PRO
നിങ്ങളുടെ മനസ്സ് കുറ്റബോധത്താല്‍ നീറുകയാണോ? ഒന്നു കുമ്പസരിച്ചാല്‍ തരക്കേടില്ലെന്നു തോന്നുന്നുണ്ടോ? സങ്കടപ്പെടേണ്ട! ചെയ്യേണ്ടത് ഇത്രമാത്രം - നിങ്ങളുടെ ആപ്പിള്‍ ഐഫോണിലേക്ക്, കുമ്പസാരത്തിന് നിങ്ങളെ സഹായിക്കുന്ന, അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക. മനസിലെ പാപങ്ങള്‍ കഴുകിക്കളയാന്‍ സഹായിക്കുമെന്ന് ഐഫോണ്‍ അവകാശപ്പെടുന്ന ഈ ആപ്ലിക്കേഷന്റെ വില 1.99 ഡോളറാണ്.

ഈ അപ്ലിക്കേഷന്‍ വഴി കുമ്പസാരിക്കുമ്പോള്‍ നിങ്ങള്‍ എത്രാമത്തെ തവണയാണ് അത് ചെയ്യുന്നതെന്നത് അടക്കമിള്ള സകല വിവരങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍ ഉള്ളത്. ഏറ്റവുമടുത്ത് നിങ്ങള്‍ നടത്തിയ കുമ്പസാരത്തിന്‍റെ വിവരങ്ങള്‍ അതിലുണ്ടാകും. വയസ്സ്, ആണോ പെണ്ണോ, ജോലി തുടങ്ങിയ വിവരങ്ങളും അത് സൂക്ഷിക്കും. ഏത് പ്രായ്ശ്ചിത്തം വേണമെന്നും അതിന്‍റെ തീവ്രത എന്തായിരിക്കണമെന്നും നിശ്ചയിക്കാ‍ന്‍ ഇതിന് സാധിക്കും.

ഏഴു പാപങ്ങളും അത്ര തന്നെ പ്രായ്ശ്ചിത്തങ്ങളുമാണ് ആപ്ലിക്കേഷനിലുള്ളത്. ‘അവബോധപരീക്ഷ’ എന്ന മുന്‍‌കൂട്ടി ചെയ്തു വെച്ച പ്രോഗ്രാ‍മാണ് ആപ്ലിക്കേഷനെ കുമ്പസാരം കേള്‍ക്കാനും പ്രായ്ശ്ചിത്തം നിര്‍ദേശിക്കാനും ആപ്ലിക്കേഷനെ സഹായിക്കുക. പാപം ഏറ്റുപറഞ്ഞുകഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ നല്‍കുന്ന ഓരോ നിര്‍ദേശങ്ങള്‍ക്കും ‘ആമേന്‍’ എന്ന് നല്‍കാം. ‘കണ്‍ഫെഷന്‍’ എന്നാണ് ഈ പുതിയ അപ്ലിക്കേഷന്‍റെ പേര്.

കത്തോലിക്ക സഭയുടെ ഔദ്യോഗിക അംഗീകാരം ഈ ആപ്ലിക്കേഷനുണ്ട് എന്ന പ്രചാരണം നടക്കുന്നുണ്ടെങ്കിലും ഐപാഡുള്ള സത്യക്രിസ്ത്യാനികളെ ആഹ്ലാദിപ്പിക്കുന്ന നിലപാടല്ല വത്തിക്കാന്‍ എടുത്തിരിക്കുന്നത്. രണ്ട് പേര്‍ ചേര്‍ന്നുനിന്ന് നടത്തുന്ന സ്വകാര്യ സംഭാഷണതിന്‍റെ ജൈവികത ഐഫോണ്‍ അപ്ലിക്കേഷന്‍ വഴി കിട്ടില്ലെന്നാണ് വത്തിക്കാന്‍ വക്താവ് ഫെഡറിക്കോ ലൊംബാര്‍ദ് പറയുന്നത്. ഒരു സാഹചര്യത്തിലും ഇത്തരം മാര്‍ഗ്ഗങ്ങള്‍ അവലംബിക്കരുതെന്നാണ് താന്‍ നിര്‍ദ്ദേശിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിരവധി രാഷ്ട്രങ്ങളിലെ കത്തോലിക്കാ സഭകള്‍ ആപ്ലിക്കേഷനെ അംഗീകരിച്ചു കഴിഞ്ഞു.

ഇടക്കിടെ കുമ്പസാരത്തിലൂടെ ‘റീഫ്രെഷ്’ ചേയ്യുന്നവരെ ഉദ്ദേശിച്ചാണ് താന്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്ന് നിര്‍മ്മാതാവായ പാട്രിക് ലൈനന്‍ പറയുന്നു. തെറ്റുകള്‍ ഏട്ടു പറയുന്ന ഏര്‍പ്പാട് സത്യക്രിസ്ത്യാനികളില്‍ ഇല്ലാതായെന്നും പാട്രിക് പറയുന്നു. പാപം ചെയ്തവര്‍ മോശയുടെ പത്തു കല്‍പ്പനകളെ ആധാരമാക്കിയ ചോദ്യപരമ്പരയെയാണ് ആപ്ലിക്കേഷനില്‍ ആദ്യം നേരിടേണ്ടി വരിക.

ഏത് പാപമാണ് താന്‍ ചെയ്തതെന്ന് തന്നിട്ടുള്ള കോളങ്ങളില്‍ ടിക് ചെയ്തുകൊണ്ട് അറിയിക്കുന്നു. വിവരങ്ങളെ ആധാരമാക്കി ആപ്ലിക്കേഷന്‍ ചില നിര്‍ദ്ദേശങ്ങളും പ്രായശ്ചിത്ത മാര്‍ഗ്ഗങ്ങളും നല്‍കുന്നു. അപ്ലിക്കേഷന്‍റെ പോരായ്മ ഇവിടെയാണ്. അതിന് മാപ്പ് നല്കാനാവില്ല. വത്തിക്കാന്‍ന്‍ തള്ളിക്കളഞ്ഞെങ്കിലും പാതിരിമാരറിയാതെ കുമ്പസരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉല്‍പ്പന്നം വാങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക