സമ്മാനങ്ങള്‍ ഇന്‍റര്‍നെറ്റുവഴി ഓര്‍ഡര്‍ ചെയ്ത് ലോകത്തെവിടെയുമുള്ള പ്രിയപ്പെട്ടവര്‍ക്ക് അയക്കുന്ന രീതി കേരളത്തിലും വ്യാപകമാകുന്നു. ദൂരെ നാടുകളിലേക്ക് വീട്ടുകാര്‍ക്ക് വേണ്ടി കഷ്ടപ്പെടാന്‍ പോയവര്‍ കേരളത്തിലെ ഓണത്തില്‍ പങ്കെടുക്കുന്നു ഇന്‍റര്‍നെറ്റിലൂടെ.
ഓണക്കാലം അതിനുള്ള പുതിയ വേദി ഒരുക്കിയിരിക്കുകയാണ്.നാട്ടിലെ ഇഷ്ടപ്പെട്ടവര്‍ക്ക് ഓണപുടവയും സമ്മാനങ്ങളും വിതരണം ചെയ്യാനുള്ള അവരമൊരുക്കുന്ന വെബ്സൈറ്റുകള്‍ക്ക് ജനപ്രീതി ഏറുകയാണ്.
ചലച്ചിത്ര, സംഗീത സിഡികള്‍, പുസ്തകങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍ തുടങ്ങിയവക്കും ഓണക്കാലത്ത് നെറ്റ് വഴി ധാരാളം ഉപഭോക്താക്കള്‍ ഉണ്ട്.അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പെയ് മെന്‍റ് ഓപ്ഷനുകള്‍ക്കു പുറമെ വിശ്വാസ്യതയും കസ്റ്റമറോടു പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പോയ വര്‍ഷങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.
ഓണക്കോടികള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനാണ് പ്രവാസിമലയാളികള്‍ മുന്‍ഗണന നല്‍കുന്നത്.കേരളീയ ശൈലിയില്‍ കൈത്തറിയില്‍ നെയ്യുന്ന കസവുവസ്ത്രങ്ങള്‍ നെറ്റിലൂടെ ഓര്‍ഡര്‍ ചെയ്ത് മുതിര്‍ന്നവര്‍ക്ക് എത്തിക്കുന്ന പദ്ധതി ക്രമേണ കേരളത്തിലും വിശ്വാസ്യത നേടിയെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ അനുഭവപാഠം.