യാത്ര പോകുമ്പോള്‍ പൂച്ച കുറുകെ ചാടിയാല്‍ ദോഷമെന്ന് പറയാറുണ്ട്, യഥാര്‍ത്ഥ കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ഡിസം‌ബര്‍ 2024 (19:14 IST)
പലതരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് എവിടേക്കെങ്കിലും യാത്ര പോകുമ്പോള്‍ പൂച്ച കുറുകെ ചാടിയാല്‍ യാത്രയില്‍ എന്തെങ്കിലും ദോഷമുണ്ടാകുമെന്ന് പറയുന്നത്. പ്രത്യേകിച്ച് റോഡ് മുറിച്ചുകടക്കുമ്പോള്‍ ഒരു കറുത്ത പൂച്ച കുറുകെ ചാടുന്നത് പലരും അശുഭകരമായി കണക്കാക്കുന്നു. ഇങ്ങനെ പൂച്ച ചാടിയാല്‍ യാത്ര നിര്‍ത്തണമെന്നാണ് പറയപ്പെടുന്നത്. ഇതിന് പിന്നിലെ വാസ്തവമെന്തെന്ന് നോക്കാം. 
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ നാട്ടില്‍ കാളവണ്ടികളാണ് ഉപയോഗിച്ചിരുന്നത്. ഇത് അന്നത്തെ വളരെ പ്രധാനപ്പെട്ട ഒരു ഗതാഗത മാര്‍ഗ്ഗമായിരുന്നു. കാളകള്‍ക്ക് മുന്നില്‍ പൂച്ച കടന്നു പോയാല്‍ കാളകള്‍ അസ്വസ്ഥരാകുമെന്നത് പൊതുവെ ഒരു ധാരണയുണ്ടായിരുന്നു. അതുകൊണ്ട് പൂച്ച കുറുകെ ചാടിയാല്‍ വണ്ടി അല്‍പ്പസമയം നിര്‍ത്താറുണ്ടായിരുന്നു. ഈ ആചാരം പിന്നീട് ഒരു അന്ധവിശ്വാസമായി പരിണമിച്ചു. എന്നാല്‍ ഇതിന് പിന്നില്‍ വേറെയും കാരണങ്ങളുണ്ട്. പൂച്ചകളെപ്പോലുള്ള ചെറിയ മൃഗങ്ങളെ പലപ്പോഴും വലിയ മൃഗങ്ങളോ മനുഷ്യരോ ഓടിക്കാറുണ്ട്. തല്‍ഫലമായി അവര്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് ഓടുന്നു. 
 
അതിനാല്‍, ഒരു പൂച്ച റോഡ് മുറിച്ചുകടന്നുകഴിഞ്ഞ് വാഹനം ഒരു നിമിഷം നിര്‍ത്തിയാല്‍ അത് ഏതെങ്കിലും മൃഗവുമായോ വ്യക്തിയുമായോ കൂട്ടിയിടിക്കാനുള്ള സാധ്യത കുറയുന്നു. ഇതുകൊണ്ടാണ് പൂച്ച റോഡ് മുറിച്ചുകടക്കുമ്പോള്‍ നിര്‍ത്തുന്നതെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article