മുംബൈക്കെതിരെ എന്തുകൊണ്ട് തോറ്റു? മനസ് തുറന്ന് സഞ്ജു സാംസൺ

വെള്ളി, 30 ഏപ്രില്‍ 2021 (19:21 IST)
പതിനാലാം ഐപിഎല്ലിൽ തങ്ങളുടെ നാലാം പരാജയമാണ് രാജസ്ഥാൻ റോയൽസ് മുംബൈക്കെതിരെ ഏറ്റുവാങ്ങിയത്. മത്സരത്തിൽ നല്ല തുടക്കം ലഭിച്ചെങ്കിലും സ്കോർബോർഡിൽ 171 റൺസ് ചേർക്കാനെ രാജസ്ഥാൻ ബാറ്റിങ് നിരയ്‌ക്കായിരുന്നുള്ളു. 9 പന്തുകൾ ബാക്കി നിൽക്കെ ഏഴ് വിക്കറ്റിനാണ് മുംബൈ തകർപ്പൻ വിജയം സ്വന്തമാക്കിയത്.
 
ഇപ്പോളിതാ പരാജയത്തിന് പിന്നാലെ ഇതിന്റെ കാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ നായകനായ സഞ്ജു സാംസൺ.മികച്ച രീതിയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും അത് മുതലാക്കാൻ പിന്നീട് വന്നവർക്ക് സാധിച്ചില്ലെന്ന് സഞ്ജു പറയുന്നു. മത്സരത്തിൽ 20-25 റൺസുകളെങ്കിലും പിന്നിലായാണ് രാജസ്ഥാൻ ബാറ്റിങ് അവസാനിച്ചത്. ബൗളർമാർ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട് എന്നാൽ അവർക്ക് പ്രതിരോധിക്കാൻ ആവശ്യമായ സ്കോർ ബാറ്റ്സ്മാന്മാർ തന്നെ നേടേണ്ടതുണ്ടെന്നും സഞ്ജു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍