ധോണി കഴിഞ്ഞാൽ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്‌റ്റൻ: സേവാഗ് പറയുന്നു

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2020 (08:10 IST)
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകൻ ചെന്നൈ സൂപ്പർ കിങ്സിന്റെ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സേവാഗ്. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് ഐപിഎല്ലിൽ ധോണി കഴിഞ്ഞാൽ ഏറ്റവും മികച്ച നായകനെന്നും സേവാഗ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ക്രിക്‌ബസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ധോണിയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച നായകനെന്ന കാര്യം താൻ ഏറെ നാളായി പറയുന്നതാണെന്നും സേവാഗ് പറഞ്ഞു. അതേസമയം രോഹിത് ശർമയുടെ ക്യാപ്‌റ്റൻസിയേയും സേവാഗ് പുകഴ്‌ത്തി. രോഹിത് മത്സരങ്ങൾ വായിച്ചെടുക്കുന്ന രീതിയും കളത്തിൽ വരുത്തുന്ന ടാക്‌റ്റിക്കൽ മാറ്റങ്ങളും ഏറെ ശ്രദ്ധേയമാണെന്നും സേവാഗ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article