63 പന്തുകളിൽ 119 റൺസെടുത്ത സഞ്‍ജു ഇന്നിംഗ്സിൻറെ അവസാന പന്ത് സിക്‌സർ പറത്താൻ ശ്രമിക്കവെ ബൗണ്ടറി ലൈനിൽ ദീപക് ഹൂഡ പിടിച്ച് പുറത്താകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 221 റൺസ് എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയപ്പോൾ സഞ്‍ജുവിൻറെ പോരാട്ട മികവിൽ രാജസ്ഥാന് 217 റൺസ് എടുക്കാൻ കഴിഞ്ഞുള്ളൂ.