സത്യം പറയുകയാണെങ്കിൽ ഞാൻ അത്ഭുതപ്പെട്ടുപോയി. മുന്നിൽ നിന്നും നയിക്കേണ്ട നായകൻ ഏഴാമനായാണോ ബാറ്റിങ്ങിനിറങ്ങേണ്ടത്. മത്സരത്തിൽ ഫാഫ് ഡുപ്ലസിസ് മാത്രം ഒറ്റയാനായി പോരാടി. അവസാന ഓവറിലെ 3 സിക്‌സറുകൾ കോണ്ട് എന്താണ് പ്രയോജനം. വ്യക്തിപരമായ റൺസ് മാത്രമാണ് ധോണി ചേർത്തത്.മറ്റൊരു നായകനോ താരമോ ആയിരുന്നു ഇങ്ങനെ ഏഴാം നമ്പറില്‍ ഇറങ്ങിയത് എങ്കില്‍ രൂക്ഷ വിമര്‍ശനം കേട്ടേനേ. ധോണി ആയതുകൊണ്ടാണ് ആളുകൾ വിമർശിക്കാത്തത്.
റിതുരാജ് ഗെയ്‌ക്‌വാദ്, സാം കറന്‍, കേദാര്‍ ജാദവ്, ഫാഫ് ഡുപ്ലസിസ്, മുരളി വിജയ് ഇവരെല്ലാം തന്നെക്കാൾ മികച്ചവരാണെന്ന് ആളുകളെ ബോധിപ്പിക്കാൻ ശ്രമിക്കുകയാണ് ധോണി. നേരത്തെ പുറത്താകുന്നത് പ്രശ്‌നമൊന്നുമില്ല. മുന്നില്‍നിന്ന് നയിക്കാനെങ്കിലും കുറഞ്ഞത് ശ്രമിക്കണം. ടീമിനെ പ്രചോദിപ്പിക്കാനാകണം. നാലാമനായോ അഞ്ചാമനായോ എത്തി ഫാഫിനൊപ്പം ധോണി കളിച്ചിരുന്നെങ്കിൽ കളിയുടെ ഫലം തന്നെ മറ്റൊന്നായേനെ ഗംഭീർ പറഞ്ഞു