എട്ട് വർഷം നായകനായിട്ടും കിരീടമില്ലാത്ത മറ്റാരുണ്ട്? കോലിക്കെതിരെ തുറന്നടിച്ച് ഗംഭീർ

Webdunia
ശനി, 7 നവം‌ബര്‍ 2020 (11:51 IST)
സൺ റൈസേഴ്‌സ് ഹൈദരാബാദുമായുള്ള എലിമിനേറ്റർ മത്സരത്തിൽ ബാംഗ്ലൂർ പരാജയപ്പെട്ട് പുറത്തായതോടെ ടീം നായകനായ കോലിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.  പരാജയത്തിന്റെ ഉത്തരവാദിത്വം കോലി ഏറ്റെടുക്കണമെന്നും എട്ട് വർഷമായി ക്യാപ്‌റ്റനായിട്ടും ഒരു കപ്പ് പോലും നേടാനാവാത്ത മറ്റേത് താരമാണ് ഐപിഎല്ലിൽ ഉള്ളതെന്നും ഗംഭീർ ചോദിച്ചു. ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എനിക്ക് വിരാട് കോലിക്കെതിരെ പ്രശ്‌നങ്ങൾ ഒന്നുമില്ല. ഈ പറയുന്നത് ഈ വർഷത്തെ ബാംഗ്ലൂരിന്റെ പ്രകടനത്തിന്റെ മാത്രം പേരില്ല്ല. 8 വർഷം വളരെ നീണ്ട സമയമാണ്. രണ്ട് വർഷം നായകനായി തിളങ്ങാത്തതിനായി അശ്വിന് പഞ്ചാബ് നായകസ്ഥാനം നഷ്ടമായി. രോഹിത് ശർമയും ധോനിയും ഇത്രയും കാലം ക്യാപ്‌റ്റനായി നിന്നത് കിരീടങ്ങൾ നേടിയത് കൊണ്ടാണ്. ഒരു ടീമിന്റെ പ്രശ്‌നങ്ങൾ ആരംഭിക്കുന്നത് നേതാവിൽ നിന്നാണ്. വിജയത്തിൽ നിങ്ങൾക്ക് ക്രഡിറ്റ് ലഭിക്കുന്നുവെങ്കിൽ പരാജയങ്ങളിൽ വിമർശനവും സ്വീകരിക്കണം. ഗംഭീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article