തുടരെ തോൽവികൾ, ചെന്നൈക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ ഡ്വെയ്‌ൻ ബ്രാവോയ്‌ക്ക് സീസൺ നഷ്ടമാവും

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (18:58 IST)
ഐപിഎല്ലിലിന്റെ പതിമൂന്നാം സീസണിലെ തോൽവികൾക്കിടയിൽ ചെന്നൈക്ക് വീണ്ടും തിരിച്ചടി. ഓൾറൗണ്ടർ ഡ്വെയ്‌ൻ ബ്രാവോയ്‌ക്ക് പരിക്കേറ്റതിനെ തുടർന്ന് ഇനിയുള്ള മത്സരങ്ങൾ നഷ്ടമാകും. അരയ്‌ക്കേറ്റ പരിക്കിനെതുടർന്നാണ് ബ്രാവോയ്‌ക്ക് ഐപിഎൽ നഷ്ടപ്പെടുന്നത്.
 
നേരത്തെ കരീബിയൻ പ്രീമിയർ ലീഗിൽ ബ്രാവോയ്‌ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഐപിഎല്ലിലെ ആദ്യമത്സരങ്ങളിൽ അദ്ദേഹം കളിച്ചിരുന്നില്ല. പിന്നാലെ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് ബ്രാവോയ്‌ക്ക് വീണ്ടും പരിക്കേറ്റത്. ഈ സീസണിൽ 6 കളികളാണ് ബ്രാവോ ചെന്നൈക്ക് വേണ്ടി കളിച്ചത്. 6 മത്സരങ്ങളിൽ നിന്ന് ബ്രാവോ ആറ് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍