ഇന്നലെ നിർഭാഗ്യവശാൽ അവൻ ടച്ചിലായിരുന്നില്ല, നെറ്റ്സിൽ അടിപൊളിയായാണ് അവൻ കളിക്കുന്നത്, വീണ്ടും പരാഗിന് പിന്തുണയുമായി സങ്കക്കാര

വ്യാഴം, 20 ഏപ്രില്‍ 2023 (13:18 IST)
ഐപിഎൽ 2023 സീസണിൽ മോശം പ്രകടനം തുടരുന്ന രാജസ്ഥാൻ താരം റിയാൻ പരാഗിന് പിന്തുണയുമായി പരിശീലകൻ കുമാർ സങ്കക്കാര. പരാഗ് മോശം ഫോമിലാണെന്ന് സമ്മതിച്ച സങ്കക്കാര താരത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് വ്യക്തമാക്കി. ലഖ്നൗവിനെതിരായ റൺ ചേസ് സമയത്ത് 12 പന്തിൽ നിന്നും വെറും15 റൺസാണ് പരാഗ് നേടിയത്.
 
അത്തരമൊരു സാഹചര്യത്തിൽ ഒന്നോ രണ്ടോ സിക്സുകൾ നിർണായകമായിരുന്നു.  അവൻ നെറ്റ്സിൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തിരുന്നത്. കളിക്കാരെ മോശം സമയത്ത് പിന്തുണയ്ക്കുക എന്നത് പ്രധാനമാണ്. ഇമ്പാക്ട് പ്ലെയറായി ദേവ്ദത്തും പരാഗുമാണ് ക്രീസിൽ ഉണ്ടായിരുന്നത്. നിർഭാഗ്യവശാൽ പരാഗ് ടച്ചിലായിരുന്നില്ല. ഇത് ട്രെയ്നിങ്ങിൽ ഞങ്ങൾ പരിഗണിക്കും അടുത്ത മത്സരങ്ങളിൽ പരിഹരിക്കാൻ ശ്രമിക്കും. സങ്കക്കാര പറഞ്ഞു. മത്സരത്തിൻ്റെ അവസാനത്തിൽ വിജയിക്കാനുള്ള ആവേശം ബാറ്റർമാർ പ്രകടിപ്പിച്ചില്ലെന്നും ഇത് നിരാശപ്പെടുത്തുന്നുവെന്നും സങ്കക്കാര വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍