Riyan parag: നീ എന്ത് തേങ്ങയാണ് ക്രീസിൽ ചെയ്യുന്നത്? പരാഗിനെതിരെ പൊട്ടിത്തെറിച്ച് മുൻ താരങ്ങളും

വ്യാഴം, 20 ഏപ്രില്‍ 2023 (12:59 IST)
ലഖ്നൗ സൂപ്പർ ജയൻ്സിനെതിരായ മത്സരത്തിൽ റിയാൻ പരാഗിൻ്റെ മോശം പ്രകടനത്തെ വിമർശിച്ച് കമൻ്റേറ്റർമാരായ രവിശാസ്ത്രിയും കെവിൻ പീറ്റേഴ്സണും. മത്സരം വിജയിക്കാനായി യാതൊരു ശ്രമവും റിയാൻ പരാഗ് നടത്തിയില്ലെന്നും പന്ത് ബാറ്റിൽ കൊള്ളിക്കാനാവാതെ ദേവ്ദത്ത് പടിക്കലും മത്സരത്തിൽ കഷ്ടപ്പെടുകയായിരുന്നുവെന്ന് ശാസ്ത്രി പറഞ്ഞു.
 
അവർക്ക് സാംസണെ നഷ്ടമായി, ബട്ട്‌ലറെയും ജയ്സ്വാളിനെയും നഷ്ടമായി. പക്ഷേ അവരുടെ ബാറ്റിംഗ് ലൈനപ്പ് നോക്കിയാൽ വളരെ ശക്തമാണ് അതെന്ന് കാണാം. റിയാൻ പരാഗ് ബാറ്റിംഗിനിറങ്ങി വെറുതെ കളഞ്ഞ ആദ്യത്തെ 8 പന്തുകളാണ് മത്സരത്തെ മാറ്റിമറിച്ചത്. ദേവ്ദത്ത് പടിക്കലും അവസരത്തിനൊത്ത് ഉയർന്നില്ല. 28 പന്തുകളാണ് രാജസ്ഥാൻ ബൗണ്ടറികളൊന്നും കണ്ടെത്താതെ കടന്നുപോയത്. ഇത്രയും സമയം ഒരു ബൗണ്ടറി കണ്ടെത്താനായില്ലെങ്കിൽ നിങ്ങൾ ആപത്ത് വിളിച്ചുവരുത്തുകയാണ് എന്നാണർഥം. ശാസ്ത്രി പറഞ്ഞു. അതേസമയം ബാറ്റിംഗ് ലൈനപ്പ് മികച്ചതായ രാജസ്ഥാൻ ചേസിംഗിലേക്ക് കുറച്ചുകൂടി മുൻപ് തന്നെ ശ്രമിക്കണമായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് താരമായ കെവിൻ പീറ്റേഴ്സണും അഭിപ്രായപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍