Sanju Samson: സഞ്ജു സ്പെഷ്യൽ പ്ലെയർ, ഫസ്റ്റ് വിക്കറ്റ് കീപ്പറായാൽ ലോകകപ്പിൽ തകർത്തടുക്കുമെന്ന് സംഗക്കാര

അഭിറാം മനോഹർ
വ്യാഴം, 9 മെയ് 2024 (18:22 IST)
ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ് പരിശീലകനും മുന്‍ ശ്രീലങ്കന്‍ താരവുമായ കുമാര്‍ സംഗക്കാര. 29ക്കാരനായ സഞ്ജുവിന് ലോകക്രിക്കറ്റില്‍ തന്റെ കഴിവ് തെളിയിക്കാനാകുമെന്നും ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ആകുകയാണെങ്കില്‍ ലോകകപ്പില്‍ സഞ്ജു തകര്‍ക്കുമെന്നും സംഗക്കാര വ്യക്തമാക്കി. നിലവിലെ ഐപിഎല്‍ സീസണില്‍ കളിച്ച 11 മത്സരങ്ങളില്‍ നിന്നും 471 റണ്‍സുമായി മികച്ച ഫോമിലാണ് സഞ്ജു.
 
അവന്‍ വളരെ സ്‌പെഷ്യലായ കളിക്കാരനാണ്. അവന്‍ അവന്റെ ഗെയിമില്‍ മുഴുവനായും കയറിയ സാഹചര്യമാണെങ്കില്‍ അവനെ കൊണ്ട് കഴിയാത്തതായി ഒന്നുമില്ല. വളരെ എളിമയുള്ള വ്യക്തിയാണ്. സ്വന്തം സ്വകാര്യതയും ഒപ്പമുള്ള ഗ്രൂപ്പിനെയും സഞ്ജു ഒരു പോലെ ശ്രദ്ധ നല്‍കും. അത് അവന്റെ വലിയൊരു ഗുണമാണ്. വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ സഞ്ജുവിനാകും. പുതിയ സീസണില്‍ സഞ്ജുവിന് അവന്റെ ബാറ്റിംഗിനെ പറ്റി കൂടുതല്‍ വ്യക്തത ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നതായും സംഗക്കാര വ്യക്തമാക്കി. കളിയോടുള്ള അവന്റെ മനോഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. എല്ലാ സമയവും പ്രാക്ടീസ് ചെയ്യുക എന്നതില്‍ നിന്ന് മാറി കളിയില്‍ വിശ്രമത്തിന്റെ പ്രാധാന്യം സഞ്ജുവിന് ഇപ്പോള്‍ അറിയാം സംഗക്കാര പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article