എന്നാൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ ആദ്യ പത്തിലുള്ള താരങ്ങളിൽ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് ഹെഡിനാണ്. 201.89 എന്ന ഭീകര സ്ട്രൈക്ക്റേറ്റിലാണ് ഹെഡ് സീസണിൽ റൺസ് അടിച്ചുകൂട്ടിയിരിക്കുന്നത്.റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തുള്ള സുനില്‍ നരെയ്നും(183.67), എട്ടാം സ്ഥാനത്തുള്ള ഫില്‍ സാള്‍ട്ടും(183.33) ആണ് ഈ കണക്കിൽ ഹെഡിന് പിന്നിലുള്ളത്. 542 റൺസുമായി ആർസിബിയുടെ വിരാട് കോലിയും 541 റൺസുമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ റുതുരാജ് ഗെയ്ക്ക്വാദുമാണ് റൺവേട്ടയിൽ ആദ്യ രണ്ട് സ്ഥാനത്തുള്ളത്.