Thalaivar 171: സൂപ്പര്‍ സ്റ്റാറിനൊപ്പം നാഗാര്‍ജുനയും,കൈതിയെ പോലെ ലോകേഷ്- തലൈവര്‍ സിനിമ പറയുന്നത് ഒറ്റ രാത്രിയില്‍ നടക്കുന്ന കഥ

അഭിറാം മനോഹർ

തിങ്കള്‍, 22 ഏപ്രില്‍ 2024 (16:21 IST)
Thalaivar 171,Nagarjuna,Rajnikanth
മാനഗരം എന്ന സിനിമയിലൂടെ തമിഴകത്ത് അരങ്ങേറി തമിഴ് സിനിമയില്‍ വിപ്ലവം തീര്‍ത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കൈതി എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം വിക്രം എന്ന തന്റെ മൂന്നാം സിനിമയയിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിച്ച ലോകേഷിന്റെ അടുത്ത സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയ് സിനിമയായ ലിയോയ്ക്ക് ശേഷം രജനീകാന്തുമായാണ് ലോകേഷ് സിനിമ ചെയ്യുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സുമായി ബന്ധമില്ലാത്തനിമയാകും ഇത്.
 
സ്വര്‍ണ്ണകള്ളകടത്തുമായി ബന്ധപ്പെട്ട് ഒരു രാത്രിയില്‍ നടക്കുന്ന കഥയാകും ലോകേഷ് തലൈവര്‍ സിനിമയില്‍ പറയുന്നത്. ഒറ്റരാത്രിയില്‍ നടക്കുന്ന ത്രില്ലര്‍ സിനിമയില്‍ തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ശേഖര്‍ കമുലയുടെ ധനുഷ് സിനിമയായ കുബേരയിലാണ് താരം അഭിനയിക്കുന്നത്. ഈ തിരക്കുകള്‍ക്ക് ശേഷം താരം തലൈവര്‍ 171ല്‍ ഭാഗമാകുമെന്നാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍