മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇസഡ് കാറ്റഗറി സുരക്ഷ ഗാംഗുലിക്ക് നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുവരെ വൈ കാറ്റഗറി സുരക്ഷയായിരുന്നു ഗാംഗുലിക്ക് നല്‍കിയിരുന്നത്. ഇതിന്റെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.