നെറ്റ് റണ്‍ റേറ്റാണ് ആര്‍സിബിക്ക് തിരിച്ചടിയാകുക. നിലവില്‍ 13 കളികളില്‍ നിന്ന് ഏഴ് ജയവും ആറ് തോല്‍വിയുമായി 14 പോയിന്റോടെ നാലാം സ്ഥാനത്താണ് ആര്‍സിബി. 12 കളികളില്‍ നിന്ന് ആറ് ജയം വീതമുള്ള ഡല്‍ഹി, പഞ്ചാബ് എന്നീ ടീമുകള്‍ യഥാക്രമം അഞ്ചും ആറും സ്ഥാനത്തുണ്ട്. ഇരു ടീമുകള്‍ക്കും രണ്ട് കളികള്‍ ശേഷിക്കുന്നു. ഇതില്‍ ഏതെങ്കിലും ടീം രണ്ട് കളികള്‍ ജയിച്ചാല്‍ അവര്‍ നാലാം സ്ഥാനത്തേക്ക് എത്തും. ആര്‍സിബി പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തുനിന്ന് താഴേക്ക് വീഴും. കാരണം ഡല്‍ഹിക്കും പഞ്ചാബിനും നെറ്റ് റണ്‍റേറ്റ് പോസിറ്റീവ് ആണ്. ബാംഗ്ലൂരിന്റെ നെറ്റ് റണ്‍റേറ്റ് -0.323 ആണ്. നെറ്റ് റണ്‍റേറ്റ് നെഗറ്റീവ് ആയി തുടരുന്നത് ആര്‍സിബിക്ക് അവസാന ലാപ്പില്‍ വന്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.