നാണംകെട്ട് രോഹിത് ശര്‍മ; മോശം റെക്കോര്‍ഡില്‍ ഒന്നാമത് !

വ്യാഴം, 21 ഏപ്രില്‍ 2022 (20:15 IST)
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കിന് പുറത്തായ താരങ്ങളില്‍ ഒന്നാമതാണ് ഇപ്പോള്‍ രോഹിത്തിന്റെ സ്ഥാനം. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രണ്ട് പന്തില്‍ റണ്‍സൊന്നും എടുക്കാതെ രോഹിത് പുറത്തായതോടെയാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ മാത്രം പേരിലായത്. ഇത് 14-ാം തവണയാണ് രോഹിത് ശര്‍മ ഐപിഎല്ലില്‍ പൂജ്യത്തിനു പുറത്താകുന്നത്. ഈ സീസണില്‍ ഏഴ് ഇന്നിങ്‌സുകളില്‍ വെറും 114 റണ്‍സ് മാത്രമാണ് രോഹിത് നേടിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍