കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂര്‍ ജയിച്ചത് തട്ടീം മുട്ടീം !

വ്യാഴം, 31 മാര്‍ച്ച് 2022 (09:16 IST)
ഐപിഎല്‍ 15-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് ജയമാണ് ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. 
 
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിനും കാലിടറി. ഒടുവില്‍ തട്ടിയും മുട്ടിയും 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്തയുടെ സ്‌കോര്‍ ആര്‍സിബി മറികടന്നു. 
 
നാല് വിക്കറ്റ് വീഴ്ത്തിയ വനിന്ദു ഹസരംഗയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപും ചേര്‍ന്നാണ് കൊല്‍ക്കത്തയെ വരിഞ്ഞുമുറുക്കിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍