ചെന്നൈയെ വിറപ്പിച്ച മോഹിത്തിന്റെ ഓവര്‍, നെഹ്‌റ മൊമന്റം നഷ്ടമാക്കിയതോടെ ചെന്നൈ വിജയം: തലയുയര്‍ത്തി മോഹിത്

ചൊവ്വ, 30 മെയ് 2023 (14:12 IST)
ഐപിഎല്‍ 2023 സീസണിലെ ഏറ്റവും സന്തോഷം നല്‍കിയ കാഴ്ചകളില്‍ ഒന്ന് സീനിയര്‍ താരങ്ങളുടെ ശക്തമായ പ്രകടനമായിരുന്നു. ഗുജറാത്തിനായി മോഹിത് ശര്‍മയും മുംബൈയ്ക്കായി പീയുഷ് ചൗളയും ചെന്നൈയ്ക്കായി അജിങ്ക്യ രാഹാനെയുമെല്ലാം വിസ്മയങ്ങള്‍ തീര്‍ക്കുന്നത് ആശ്ചര്യത്തോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കണ്ടത്. ഐപിഎല്‍ ഫൈനല്‍ മത്സരത്തിലെ ഫൈനല്‍ ഓവറും അത്തരത്തിലൊന്നായിരുന്നു.
 
വിജയിക്കാനായി ചെന്നൈയ്ക്ക് 6 പന്തില്‍ 13 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ മോഹിത് എറിഞ്ഞ അവസാന ഓവറിലെ 4 പന്തുകളും പെര്‍ഫെക്ട് യോര്‍ക്കര്‍ എന്ന് പറയാവുന്ന ഡെലിവറികള്‍. ആദ്യ പന്തില്‍ ജഡേജയ്ക്ക് റണ്‍സൊന്നും നേടാനായില്ല. രണ്ടാം പന്തില്‍ ദുബെ സിംഗില്‍ നേടുന്നു. മൂന്നാം പന്തില്‍ വീണ്ടും ജഡേജ ഇക്കുറിയും സിംഗിള്‍ നാലാം പന്തില്‍ ദുബെ വീണ്ടും ജഡേജയ്ക്ക് സ്‌െ്രെടക്ക് കൈമാറുന്നു. അവസാന 2 പന്തുകളില്‍ ഗുജറാത്തിന് വിജയിക്കാനായി 10 റണ്‍സുകള്‍ മാത്രം.ഈ സമയത്ത് കളിയില്‍ മോഹിത് ഒരല്പസമയം ബ്രേയ്ക്ക് എടുക്കുന്നത് മത്സരത്തില്‍ തന്നെ നിര്‍ണായകമാകുന്നു. വാട്ടര്‍ബോയ് ഗ്രൗണ്ടില്‍ കടന്നുവരികയും ഉപദേശം മോഹിതിന് കൈമാറുകയും ചെയ്യുന്നു.
 
അഞ്ചാം ബൗളില്‍ യോര്‍ക്കര്‍ ഒരല്പം മിസ് ആകുന്നത് ജഡേജ മുതലെടുത്തതോടെ കളിയില്‍ സിക്‌സര്‍ പിറക്കുന്നു. അവസാന പന്തില്‍ ജഡേജ ബൗണ്ടറി കൂടി കണ്ടെത്തുമ്പോള്‍ ചെന്നൈ തങ്ങളുടെ അഞ്ചാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍