വീട്ടിൽ നാണം കെടുത്തരുത്, വാംഖഡെയിൽ കൂവിയാൽ പുറത്താക്കുമോ? വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

അഭിറാം മനോഹർ

ഞായര്‍, 31 മാര്‍ച്ച് 2024 (18:59 IST)
ഏപ്രില്‍ ഒന്നിന് വാംഖഡെയില്‍ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ രോഹിത്തിന് വേണ്ടി ചാന്റ് ചെയ്യുന്നവരെയും ഹാര്‍ദ്ദിക്കിനെ കൂവുകയും ചെയ്യുന്നവരെ സ്‌റ്റേഡിയത്തില്‍ നിന്നും പുറത്താക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍. രോഹിത് ശര്‍മയ്ക്ക് പകരം ഈ സീസണില്‍ മുംബൈ നായകനായ ഹാര്‍ദ്ദിക്കിനെ കഴിഞ്ഞ 2 മത്സരങ്ങളിലും ആരാധകര്‍ കൂവിയിരുന്നു.
 
സീസണില്‍ ആദ്യത്തെ ഹോം മാച്ചിന് മുംബൈ നാളെ ഇറങ്ങുമ്പോള്‍ ഹാര്‍ദ്ദിക്കിനെതിരെ ആരാധകര്‍ രംഗത്ത് വരുമെന്ന് തന്നെയാണ് കരുതുന്നത്. ഇതിനിടെ ഹാര്‍ദ്ദിക്കിനെതിരെ കൂവുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം പോലീസിനെ നിയോഗിച്ചതായും ഇത്തരത്തില്‍ കൂവുന്ന കാണികളെ സ്‌റ്റേഡിയത്തില്‍ നിന്നും ഒഴിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
 
നേരത്തെ ഹൈദരാബാദിനെതിരെയും ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും നടന്ന മത്സരങ്ങളില്‍ ടോസ് സമയത്തും മത്സരത്തിനിടയിലും കാണികള്‍ രോഹിത് ചാന്റുകളുമായി രംഗത്ത് വരികയും ഹാര്‍ദ്ദിക്കിനെ കൂവുകയും ചെയ്തിരുന്നു. മുംബൈയില്‍ വലിയ കൂവലോടെയാകും ഹാര്‍ദ്ദിക്കിനെ ആരാധകര്‍ പരിഗണിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് ഹാര്‍ദ്ദിക്കിനെതിരെ കൂവുന്നവരെ സ്‌റ്റേഡിയത്തില്‍ നിന്നും മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍