ഐപിഎല്ലില്‍ ഇന്ന് ഒരേസമയം രണ്ട് കളി; ഏതെല്ലാം ചാനലുകളില്‍ കാണാം?

വെള്ളി, 8 ഒക്‌ടോബര്‍ 2021 (08:38 IST)
ഐപിഎല്ലില്‍ ഇന്ന് ഒരേസമയം രണ്ട് കളികള്‍. ലീഗ് ഘട്ടത്തിലെ അവസാന രണ്ട് കളികളാണ് ഇന്ന് ഒരേസമയം നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. മുംബൈ ഇന്ത്യന്‍സ് / സണ്‍റൈസേഴ്‌സ് ഹൈദരബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ / ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിങ്ങനെയാണ് മത്സരങ്ങള്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലായി ഒരേ സമയം രണ്ട് കളികളും കാണാന്‍ സാധിക്കും. 
 
ഏതെങ്കിലും തരത്തില്‍ കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ സംഭവിക്കരുതെന്ന് ബിസിസിഐയ്ക്ക് ആഗ്രഹമുണ്ട്. വാതുവയ്പ് പോലെയുള്ള സാധ്യതകള്‍ ഇല്ലാതാക്കാനാണ് ലീഗിലെ അവസാന രണ്ട് കളികളും ഒരേസമയത്ത് നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍