ഭാഗ്യം കനിഞ്ഞാല്‍ കോഹ്‌ലിക്കൊപ്പം ഈ മലയാളിയും ഐപിഎല്‍ കളിക്കും

തിങ്കള്‍, 3 ഏപ്രില്‍ 2017 (14:51 IST)
പരുക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് ലോകേഷ് രാഹുല്‍ വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ മലയാളി താരം വിഷ്ണു വിനോദ് അടക്കം നാല് അഭ്യന്തര താരങ്ങളുടെ പട്ടിക ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് തയാറാക്കിയതായി റിപ്പോര്‍ട്ട്.

നാല് താരങ്ങളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനാണ് ബാംഗ്ലൂര്‍ തീരുമാനിച്ചിരിക്കുന്നത്. പട്ടികയില്‍ വിഷ്ണു വിനോദിനെ കൂടാതെ കര്‍ണാടക ബാറ്റ്‌സ്മാന്‍ പവന്‍ ദേശ്പാണ്ഡേ, തമിഴ്‌നാടിന്റെ എന്‍ ജഗദീശന്‍, ഹിമാചല്‍ പ്രദേശിന്‍ പ്രശാന്ത് ചോപ്ര എന്നിവരാണുള്ളത്.

മുഖ്യപരിശീലകന്‍ ഡാനിയല്‍ വെട്ടോറിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവര്‍ക്കായി പ്രത്യേകം ട്രയലും നടത്തി. രാഹുല്‍ ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് ബാംഗ്ലൂര്‍ പുതിയ താരത്തെ ടീമിലെത്തിക്കാന്‍ നീക്കം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക