മില്ലര്‍ ഘാതകനായി; രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ഐപിഎല്‍ ഫൈനലില്‍

ബുധന്‍, 25 മെയ് 2022 (08:28 IST)
രാജസ്ഥാന്‍ റോയല്‍സിന്റെ ഘാതകനായി ഡേവിഡ് മില്ലര്‍. ഐപിഎല്‍ പ്ലേ ഓഫ് ഒന്നാം ക്വാളിഫയറില്‍ ഏഴ് വിക്കറ്റിന് രാജസ്ഥാനെ തകര്‍ത്ത് ഗുജറാത്ത് ഫൈനലിലേക്ക് കയറി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയപ്പോള്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് പന്ത് ശേഷിക്കെ ഗുജറാത്ത് വിജയത്തിലെത്തി. 
 
അവസാന ഓവറില്‍ 16 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ആദ്യ മൂന്ന് പന്തുകളും സിക്‌സര്‍ പറത്തിയാണ് മില്ലര്‍ രാജസ്ഥാനെ പ്രഹരിച്ചത്. 38 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമായി 68 റണ്‍സോടെ മില്ലര്‍ പുറത്താകാതെ നിന്നു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ പുറത്താകാതെ 40 റണ്‍സ്), മാത്യു വെയ്ഡ് (30 പന്തില്‍ 35), ശുഭ്മാന്‍ ഗില്‍ (21 പന്തില്‍ 35) എന്നിവരും ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയം എളുപ്പമാക്കി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളാണ് മില്ലര്‍ അതിര്‍ത്തി കടത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍