തകര്‍ത്തടിച്ച് സഞ്ജു; അര്‍ധ സെഞ്ചുറിക്ക് തൊട്ടുമുന്‍പ് പുറത്തായി

ചൊവ്വ, 24 മെയ് 2022 (20:21 IST)
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുന്നില്‍ നിന്ന് നയിച്ച് നായകന്‍ സഞ്ജു സാംസണ്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് വേണ്ടി സഞ്ജു 26 പന്തില്‍ 47 റണ്‍സ് നേടി. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങിയതാണ് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. കൂറ്റനടിക്ക് ശ്രമിച്ച് ബൗണ്ടറി ലൈനിന് അരികെ ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. സായ് കിഷോറിന്റെ പന്തില്‍ അല്‍സാരി ജോസഫ് ക്യാച്ചെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്. അര്‍ധ സെഞ്ചുറി നേടാന്‍ സാധിക്കാത്തതില്‍ നിരാശനായാണ് സഞ്ജു കളംവിട്ടത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍