50 വയസിൽ സച്ചിൻ കളിക്കുന്നത് നമ്മൾ കാണുന്നില്ലെ, ധോനിക്ക് ഇനിയും വർഷങ്ങളുണ്ട്: റുതുരാജ്

അഭിറാം മനോഹർ

ഞായര്‍, 23 മാര്‍ച്ച് 2025 (15:43 IST)
ഓരോ ഐപിഎല്‍ സീസണിലും ധോനിയുടെ വിരമിക്കലിനെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കാറുള്ളതാണ്. ഇമ്പാക്ട് പ്ലെയര്‍ റൂള്‍ വന്നതോട് കൂടി കീപ്പിംഗില്‍ ഇല്ലെങ്കില്‍ കൂടിയും ബാറ്ററെന്ന നിലയില്‍ മാത്രം ധോനിക്ക് ടീമില്‍ തുടരാനാകും. ഈ സാഹചര്യത്തില്‍ ധോനിയുടെ വിരമിക്കല്‍ ആശങ്കകള്‍ അസ്ഥാനത്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനായ റുതുരാജ് ഗെയ്ക്ക്വാദ്. ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗില്‍ 50 വയസില്‍ എങ്ങനെയാണ് സച്ചിന്‍ കളിക്കുന്നതെന്ന് നമ്മള്‍ കണ്ടതാണെന്നും ഗെയ്ക്ക്വാദ് പ്രായം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മറുപടിയായി പറഞ്ഞു.
 
സച്ചിന്‍ തന്റെ 50 വയസില്‍ പോലും അത്രയും മികച്ച ബാറ്റിംഗ് കാഴ്ചവെയ്ക്കുന്നുണ്ട്. അതിനാല്‍ ധോനിക്ക് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ബാക്കിയുണ്ടെന്ന് ഞാന്‍ കരുതുന്നു. കഴിയുന്നത്ര സിക്‌സുകള്‍ നേടുന്നതിലും ഫോം നിലനിര്‍ത്തുന്നതിലും ധോനി ശ്രദ്ധിക്കുന്നുണ്ട്. ഈ 43 വയസിലും അദ്ദേഹം അത് ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്. ഗെയ്ക്ക്വാദ് പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍