ആവേശം അതിരുകടന്നു, ഹെൽമെറ്റ് വലിച്ചെറിഞ്ഞ സംഭവത്തിൽ ആവേശ് ഖാന് താക്കീത്

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2023 (12:57 IST)
ഐപിഎല്ലിലെ ആവേശകരമായ ത്രില്ലർ പോരാട്ടത്തിലെ അതിരുവിട്ട ആവേശപ്രകടനത്തിൽ ലഖ്നൗ സൂപ്പർജയൻ്സ് താരം ആവേശ് ഖാന് താക്കീത്. മത്സരത്തിലെ അവസാന ബോളിൽ റൺസ് കണ്ടെത്തിയതിനെ തുടർന്ന് ലഖ്നൗ വിജയിച്ചതോടെ ഹെൽമെറ്റ് ഊരീ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞാണ് ആവേശ് ഖാൻ വിജയം ആഘോഷിച്ചത്. ഇതോടെ താരത്തെ മാച്ച് റഫറി ശാസിക്കുകയും താക്കീത് നൽകുകയും ചെയ്തു.
 
അതേസമയം  നിശ്ചിതസമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിൽ ആർസിബി നായകൻ ഫാഫ് ഡുപ്ലെസിക്ക് 12 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. ഹെൽമെറ്റ് വലിച്ചെറിഞ്ഞ സംഭവത്തിൽ ആവേശ് ഖാൻ പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെളിയുകയും ആവേശ് ഖാൻ കുറ്റം സമ്മതിക്കുകയും ചെയ്തു. ലെവൽ 1 ലംഘനങ്ങളുടെ പരിധിയിൽ വരുന്നതിനാൽ മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്. താരത്തിന് താക്കീതും ശാസനയുമാണ് മാച്ച് റഫറി ശിക്ഷ വിധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article