കണക്കുകൂട്ടലുകൾ തെറ്റിച്ചത് സ്റ്റോയ്നിസും നിക്കോളാസ് പുരനും, നാടകീയമായ തിരിച്ചുവരവ്

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2023 (12:33 IST)
നാടകീയ സംഭവങ്ങൾ അവസാന പന്ത് വരെ നീണ്ട് നിന്ന ബാംഗ്ലൂർ- ലഖ്നൗ പോരാട്ടത്തിൽ വിജയം സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഐപിഎല്ലിൽ ജയപരാജയങ്ങൾ മാറി വന്ന മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റേന്തിയ ലഖ്നൗവിനെ നിക്കോളാസ് പുരൻ്റെയും മാർക്കസ് സ്റ്റോയ്നിസിൻ്റെയും തകർപ്പൻ പ്രകടനങ്ങളാണ് രക്ഷപ്പെടുത്തിയത്.
 
ആദ്യ വിക്കറ്റുകൾ വളരെ നേരത്തെ നഷ്ടമാവുകയും ഓപ്പണർ കൂടിയായ നായകൻ കെ എൽ രാഹുൽ പതിയെ റൺസ് നേടുകയും ചെയ്ത സാഹചര്യത്തിൽ മത്സരം ബാംഗ്ലൂരിൻ്റെ കയ്യിലായിരുന്നു. 20 പന്തിൽ നിന്നും 18 റൺസുമായി കെ എൽ രാഹുൽ പുറത്തായതോടെ ഒരു കൂട്ടക്കുരുതി തന്നെയാണ് ചിന്നസ്വാമി സ്റ്റേഡിയാം സാക്ഷിയായത്.കൂറ്റനടികളിലൂടെ ഇരുതാരങ്ങളും റൺ റേറ്റ് ഉയർത്തിയതോടെ ബാംഗ്ലൂർ ബൗളർമാർ പരുങ്ങലിലായി. സ്റ്റോയ്നിസ് പുറത്തായെങ്കിലും ലഖ്നൗവിൻ്റെ വിജയം ഉറപ്പാക്കിയ ശേഷമാണ് നിക്കോളാസ് പുരൻ മടങ്ങിയത്.
 
അവസാന ഓവറിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ മാർക്ക് വുഡിനെയും ജയദേവ് ഉനദ്ഘട്ടിനെയും നഷ്ടമായത് ലഖ്നൗവിനെ വീണ്ടും സമ്മർദ്ദത്തിലാക്കിയെങ്കിലും അവസാന പന്തിൽ സിംഗിളെടുത്ത് ആവേശ് ഖാൻ ലഖ്നൗവിന് ത്രില്ലർ വിജയം സമ്മാനിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article