‘പന്ത് ഗ്ലൗസ് ഊരിയില്ല, പിന്നാലെ സിക്‍സറുകള്‍ പിറന്നു’; വെടിക്കെട്ടിന്റെ രഹസ്യം തുറന്ന് പറഞ്ഞ് ധോണി

Webdunia
വ്യാഴം, 2 മെയ് 2019 (17:14 IST)
പനിമാറി ഗ്രൌണ്ടിലിറങ്ങിയ മഹേന്ദ്ര സിംഗ് ധോണി ഡല്‍ഹി ക്യാപിറ്റല്‍‌സിനെ വിക്കറ്റിന് മുന്നിലും പിന്നിലും പരാജയപ്പെടുത്തി. 22 പന്തുകളില്‍ നാലു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 44 റൺസ് അടിച്ചു കൂട്ടി വിക്കറ്റിന് മുന്നില്‍ താരമായതിന് പിന്നാലെ രണ്ട് സ്‌റ്റംപിങും ഒരു ക്യാച്ചുമായി വിക്കറ്റിന് പിന്നിലും സൂപ്പര്‍താരമായി ധോണി.

19മത് ഓവര്‍ ആരംഭിക്കുമ്പോള്‍ 12 പന്തില്‍ 13 റണ്‍സ് മാത്രമായിരുന്നു ധോണിക്ക്. 20 ഓവറില്‍ ചെന്നൈയുട് സ്‌കോര്‍ 179ല്‍ എത്തുമ്പോള്‍ മഹിയുടെ സ്‌കോര്‍കാര്‍ഡില്‍ 22 പന്തിൽ 44 റൺസ് എന്ന നിലയിലാകുകയും ചെയ്‌തു.

അവസാന ഓവറില്‍ രണ്ടു സിക്സും ഒരു ബൗണ്ടറിയും സഹിതം നേടിയ 19 റണ്‍സാണ് ധോണിയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇതിനിടെ ഡല്‍ഹി വിക്കറ്റ് കീപ്പര്‍  ഋഷഭ് പന്ത് വരുത്തിയ ഒരു മിസ്‌റ്റേക്കാണ്  അനുകൂലമായതെന്ന് ധോണി പറഞ്ഞു.

“ഇന്നിംഗ്‌സ് തീരാന്‍ പോകുന്ന സമയത്താണ് അമ്പാട്ടി റായുഡു ക്രീസില്‍ എത്തിയത്. അവസാന ഓവറിലെ നാലാം പന്ത് വൈഡായിരുന്നെങ്കിലും ഓടി റണ്‍ നേടി. ഇതിലൂടെ റായുഡുവില്‍ നിന്ന് സ്‌ട്രൈക്ക് ചോദിച്ചു വാങ്ങുകയായിരുന്നു ഞാന്‍. സിംഗിളിനായി ധൈര്യത്തോടെ ഓടാന്‍ കാരണം പന്താണ്. ആ ബോള്‍ വൈഡായിരുന്നെങ്കിലും ഋഷഭ്  കയ്യിൽ നിന്ന് ഗ്ലൗസ് ഊരാതെ പന്തെടുക്കാൻ ശ്രമിച്ചതോടെ സിംഗിളിനുള്ള സമയം ഞങ്ങൾക്കു ലഭിച്ചു“ - എന്നും ധോണി പറഞ്ഞു. 

കാര്യങ്ങള്‍ അതിവേഗം തിരിച്ചറിയുന്ന ധോണിയുടെ ബുദ്ധിയാണ് ഇവിടെ കണ്ടതെന്ന് ആരാധകര്‍ പറഞ്ഞു. വിക്കറ്റിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും മഹിക്ക് പിന്നില്‍ കണ്ണ് ഉണ്ടെന്നും ഒരു കൂട്ടം ആരാധകര്‍ വാദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article