ശിഖർ ധവാനെ എറിഞ്ഞ് വീഴ്ത്തി പഞ്ചാബ്

വെള്ളി, 20 ഏപ്രില്‍ 2018 (11:05 IST)
കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള മത്സരത്തിനിടെയാണ് ശിഖർ ധവാന്റെ കൈമുട്ടിന് പരിക്കെറ്റത്. തുടർന്ന് ഇന്നിങ്സ് പൂർത്തിയാക്കാൻ സാധിക്കാതെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങേണ്ടി വന്നു താരത്തിന്.
 
പഞ്ചാബ് ഉയർത്തിയ കൂറ്റൻ സ്കോറിന് മറുപടി നൽകാൻ ഇറങ്ങിയ ശിഖർ ധവാന് മത്സരത്തിന്റെ അഞ്ചാമത്തെ പന്തിൽ തന്നെ എട്ടിന്റെ പണികിട്ടി. ബരീന്ദര്‍ ശ്രാന്റെ ഷോര്‍ട്ട് പിച്ച് ബോൾ നേരെ വന്ന് കൊണ്ടത് ശിഖർ ധവാന്റെ കൈമുട്ടിൽ. കടുത്ത വേദനമൂലം തുടർന്നു കളിക്കാനാകത്തതിനാൽ താരം ഡ്രസ്സിങ് റൂഇലേക്ക് മടങ്ങി. ഇതോടെ ടീം ഹൈദരാബാദ് സമ്മർദത്തിലായി. സ്റ്റാർ ബറ്റ്സ്മാനേറ്റ പരിക്ക് ടീമിന് നൽകിയത് പരാജയം.
 
പഞ്ചാബ് ഉയർത്തിയ 194 റൺസ് എന്ന വിജയ ലക്ഷ്യം പിൻ‌തുടർന്ന ഹൈദരാബാദിന് നിശ്ചിത ഓവറിൽ 178  റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. അതേസമയം പരിക്ക് ഗുരുതരമല്ലെന്നും ചെന്നൈയുമായുള്ള അടുത്ത മത്സരത്തിൽ താരം കളിച്ചേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍