ഇത് കണ്ടിരുന്നുവെങ്കില്‍ മൈക്കിള്‍ ജാക്‌സണ്‍ പോലും ഞെട്ടിയേനെ; ധോണിയുടെ തകര്‍പ്പന്‍ നൃത്തം വൈറലാകുന്നു

തിങ്കള്‍, 10 ഏപ്രില്‍ 2017 (15:28 IST)
വിവാദങ്ങള്‍ ഏറെയുണ്ടെങ്കിലും മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഹാപ്പിയാണ്. ഐപിഎല്‍ പത്താം സീസണിലെ ആദ്യ ജയത്തിനു ശേഷം പൂനെ ജെയ്‌ന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്ക ധോണിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍, ആരോപണങ്ങള്‍ക്ക് ചെവി കൊടുക്കാതെ പൂനെ ടീമിനൊപ്പം ആഘോഷങ്ങളില്‍ ചേരുകയാണ് ധോണി. ഇത്തവണത്തെ ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരമായ ഇംഗ്ലണ്ടിന്റെ ബെൻ സ്റ്റോക്സിന്റെ മുന്നിൽ ധോണി നൃത്തം ചെയ്യുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ധോണി നൃത്തം ചെയ്യുന്ന വീഡിയോ അദ്ദേഹംതന്നെ സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കുകയായിരുന്നു. ആയിരക്കണക്കിനാളുകളാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്.

ഹര്‍ഷ് ഗോയങ്കയുടെ പരാമര്‍ശത്തിനെതിരെ ധോണി പ്രതികരിച്ചില്ലെങ്കിലും ആരാധകര്‍ ഗോയങ്കയ്ക്കെതിരെ രംഗത്തെത്തി. ധോണി ഇല്ലെങ്കില്‍ പൂനെ ടീമിനെ ആരും തിരിഞ്ഞ് നോക്കില്ലെന്നും, അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ എന്താണെന്ന് മനസിലാക്കണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക