ഒരുകാലത്ത് എതിര്‍ ടീമുകളുടെ പേടി സ്വപ്നമായിരുന്നു ഇര്‍ഫാന്‍ പത്താനെന്ന ഇന്ത്യന്‍ ബൗളര്‍. ബാറ്റിങ്ങി പൊസിഷനില്‍ ഏഴാമതോ എട്ടാമതോ ആയി എത്തുന്ന പത്താന്‍ അത്യാവശ്യം ബാറ്റ് പിടിക്കാനാറിയാവുന്ന ബാറ്റസ്മാന്‍ മാത്രമായിരുന്നു. എന്നാല്‍ ഗ്രെഗ് ചാപ്പല്‍ ഇന്ത്യന്‍ കോച്ചായതോടെയാണ് പത്താനില്‍ പല മാറ്റങ്ങളും കണ്ടുതുടങ്ങിയത്.
ബാറ്റിംഗ് ഓര്‍ഡറില്‍ പത്താനെ മൂന്നാം സ്ഥാനത്ത് വരെയിറക്കിയുള്ള പരീക്ഷണങ്ങള്‍ ചാപ്പല്‍ നടത്തി. പിന്നീടാണ് ബൗളര്‍ എന്ന നിലയില്‍ നിന്ന് പത്താന്‍ ഓള്‍ റഔണ്ടറായി മാറിയത്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നല്ല രീതിയില്‍ കളിച്ചുകൊണ്ടിരുന്ന പത്താന്‍ പിന്നീട് ബൗളറും ബാറ്റ്സ്മാനും അല്ലാതാകുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ പുറത്താകുകയും ചെയ്തു.
ഓസീസ് പരിശീലകന്റെ ഈ തലതിരിഞ്ഞ ബുദ്ധിയാണ് പത്താന്റെ കരിയര്‍ നശിപ്പിച്ചതെന്നായിരുന്നു പിന്നീടുവന്ന വാര്‍ത്തകള്‍. എന്നാല്‍ ആ ആരോപണങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായാണ് പത്താന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. വിടാതെ പിടികൂടിയ പരിക്കുകളാണ് തനിക്ക് തിരിച്ചടിയായതെന്നും ചാപ്പല്‍ അല്ല തന്റെ കരിയര്‍ നശിപ്പിച്ചതെന്നും പത്താന്‍ പറയുന്നു.
ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ നിര്‍ഭാഗ്യവശാല്‍ പരിക്കുകളും പിടികൂടി. ആര്‍ക്കും ആരുടെയും കരിയര്‍ തകര്‍ക്കാനൊന്നും സാധിക്കില്ല, അതിന് നമ്മള്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും പത്താന്‍ പറയുന്നു. പരുക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയ വിന്‍ഡീസ് ഓള്‍ റഔണ്ടര്‍ ബ്രാവോയ്ക്ക് പകരമാണ് ഇര്‍ഫാന്‍ പത്താന്‍ ഗുജറാത്ത് ലയണ്‍സ് ടീമിലെത്തിയത്. നേരത്തേ പത്താനെ ആരും ലേലത്തിലൂടെ ടീമില്‍ എടുത്തിരുന്നില്ല.