ആ ഔട്ടിലൂടെ ഗെയിലിന് നഷ്‌ടമായത് ക്രിക്കറ്റ് ചരിത്രത്തിലെ വലിയൊരു റെക്കോര്‍ഡ് !

ഞായര്‍, 16 ഏപ്രില്‍ 2017 (11:31 IST)
ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് താരം ക്രിസ് ഗെയിലിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ നഷ്ടമായത് വലിയൊരു നേട്ടം. 22 റണ്‍സെടുത്ത് ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്തിലാണ് ഗെയില്‍ പുറത്തായത്. ഇതാണ് അദ്ദേഹത്തിന് വിനയായത്. വെറും മൂന്നു റണ്‍സ് കൂടി നേടാനായിരുന്നെങ്കില്‍ ടി20യില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന നേട്ടം ഗെയിലിന് കൈവരിക്കാമായിരുന്നു.
 
2005ല്‍ ടി20 അരങ്ങേറ്റം കുറിച്ച ഗെയില്‍ 288 ഇന്നിംഗ്സുകളില്‍നിന്ന് ഇതുവരെ 9997 റണ്‍സാണ് നേടിയിട്ടുള്ളത്. ഇതില്‍ 18 സെ‌ഞ്ച്വറികളും 60 അര്‍ദ്ധസെഞ്ച്വറികളുമുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരെ ആ ചരിത്രനേട്ടത്തിലേക്ക് കരീബിയന്‍ താരം എത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ പാര്‍ഥിവ് പട്ടേല്‍ പിടിച്ചതോടെ, ഗെയിലിന്റെ കാത്തിരിപ്പ് അടുത്ത മല്‍സരത്തിലേക്ക് നീളുകയും ചെയ്തു.
 

വെബ്ദുനിയ വായിക്കുക