ഐപിഎല്‍ പത്താം സീസണിലെ എമര്‍ജിങ് പ്ലയര്‍ പുരസ്കാരത്തിന് അര്‍ഹനായ മലയാളിയും ഗുജറാത്ത് ലയണ്‍സ് താരവുമായ ബേസില്‍ തമ്പിയുടെ ഏറ്റവും വലിയ ആഗ്രഹം മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ കീഴില്‍ കളിക്കണം എന്നതാണ്.
ധോണിക്ക് കീഴില്‍ ഐപിഎല്‍ കളിക്കുക്ക എന്നത് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്. അതിനാല്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ യുവതാരം ബേസില്‍ തമ്പി വ്യക്തമാക്കി.
ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നായി താരം വീഴ്ത്തിയത് 11 വിക്കറ്റുകളായിരുന്നു. ഇഷ്ടതാരമായ ധോണിയുടെ വിക്കറ്റ് സ്വന്തമാക്കിയതിനൊപ്പം ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്സ്മാരായ വിരാട് കോഹ്ലി, ക്രിസ് ഗെയില്‍ എന്നിവരുടെയും വിക്കറ്റുകള്‍ ബേസില്‍ തമ്പി നേടിയിരുന്നു.