ഐപിഎല്‍ മത്സരങ്ങളില്‍ ചിയര്‍ഗേള്‍സിനെ ഒഴിവാക്കണമെന്ന് ദിഗ്‌വിജയ് സിങ്

തിങ്കള്‍, 27 മാര്‍ച്ച് 2017 (20:41 IST)
ഐപിഎല്‍ മത്‌സരത്തിനിടെ ചിയര്‍ഗേള്‍സിന്റെ നൃത്തം ഒഴിവാക്കി രാമനെ പ്രകീര്‍ത്തിക്കുന്ന ഭക്തിഗാനങ്ങള്‍ വെയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. ട്വന്റി-20 ടൂര്‍ണമെന്റുകളില്‍ നിന്ന് ചിയര്‍ഗേള്‍സിനെ ഒഴിവാക്കുന്നില്ലെങ്കില്‍ ഇന്‍ഡോറില്‍ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കരുതെന്നും ദിഗ് വിജയ് സിങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനോട് ആവശ്യപ്പെട്ടു. 
 
എന്തിനാണ് വിനോദ നികുതിയില്‍ നിന്ന് ഐപിഎല്‍ ഒഴിവാക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കളിയ്ക്കിടെ ഫോറും സിക്‌സും അടിക്കുന്ന വേളയില്‍ ഇനി ചിയര്‍ഗേള്‍സിന്റെ ആ ആട്ടം ഒഴിവാക്കി പകരം ഭക്തിഗാനങ്ങള്‍ വെയ്ക്കണം. എന്തുകൊണ്ടും ചിയര്‍ഗേള്‍സിനേക്കാളും അതാണ് നല്ലതെന്നും ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടു. 
 
ഏപ്രില്‍ 8, 10, 20 എന്നീ ദിവസങ്ങളിലാണ് ഇന്‍ഡോര്‍ ഹോള്‍ക്കാര്‍ സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.  

വെബ്ദുനിയ വായിക്കുക