മൗലവി ഹെയ്ബത്തുള്ള അഖുന്ദ്‌സദയായിയെ ആഗോള ഭീകര സംഘടനയായ അഫ്ഗാന്‍ താലിബാന്റെ പുതിയ തലവനായി പ്രഖ്യാപിച്ചു. യു എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്റെ മേധാവിയായിരുന്ന മുല്ല അക്തര്‍ മന്‍സൂര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ തലവനെ പ്രഖ്യാപിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലുണ്ടായ യു എസ് ഡ്രോണ്‍ ആക്രമണത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. മന്‍സൂര്‍ സഞ്ചരിച്ച കാറിന് മുകളിലേക്ക് മിസൈലുകള്‍ പതിക്കുകയായിരുന്നു. മേഖലയില്‍ യു എസ് രക്ഷാസേനയ്ക്ക് കനത്ത ഭീഷണിയുയര്‍ത്തിയിരുന്ന ഭീകര നേതാവായിരുന്നു മന്‍സൂര്‍.