ചെറിയകുഞ്ഞുങ്ങളുടെ വികൃതി കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പക്ഷേ ഇവരുടെ ഈ സ്വഭാവം ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് അനിയത്തി അല്ലെങ്കില്‍ അനുജന്മാരെയോ ആയിരിക്കും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തൊട്ടിലിൽ കിടക്കുന്ന അനിയനെ താഴെ ഇറക്കുകയാണ് ചേട്ടൻ.
എങ്ങനെ തൊട്ടിൽ നിന്നും പുറത്ത് ചാടണം എന്ന് ഏട്ടന്‍ അനുജനു കാണിച്ച് കൊടുക്കുകായാണ് ഇവിടെ. റൂമിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ കുട്ടികളുടെ ഈ വീഡിയോ ഡെയിലി ബാംബ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത് ജൂണ്‍ ആറിനു പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ നാലു കോടി ആളുകളാണ് കണ്ടത്.