തന്റെ പതിനഞ്ചാം വയസിലാണ് ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ടി വി അവതാരകയും സീരിയല്‍ നടിയുമായ ക്ലോ കാര്‍ദാഷിയാന്‍. എന്നാല്‍ ലൈംഗികത എന്താണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത പ്രായമായിരുന്നതിനാല്‍ തനിക്ക് അത് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും താരം പറഞ്ഞു. ക്ലോ കാര്‍ദാഷിയാന്‍ ഡോട്ട് കോം എന്ന താരത്തിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റിലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘തന്നേക്കാള്‍ വളരെ ഏറെ പ്രായം കൂടുതലുള്ള കാമുകനുമൊത്താണ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ തനിക്ക് ഒരു ധാരണയും ഇല്ലായിരുന്നു. കന്യകാത്വം നഷ്ടപ്പെടുക എന്നത് ഒരു ചെറിയ കാര്യമല്ല. അന്ന് അതിനേക്കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നില്ല. വല്ലാത്ത വേദന തോന്നിയിരുന്നു. അതുകൊണ്ടുതന്നെ കുറച്ചു കാലം ലൈംഗികതയെക്കുറിച്ച് ഓര്‍ക്കാനെ എനിക്ക് വെറുപ്പായിരുന്നു.’- മുപ്പത്തൊന്നുകാരിയായ കാര്‍ദാഷിയാന്‍ വെബ്സൈറ്റില്‍ കുറിച്ചു.