കടല്‍ത്തീരത്ത് നടക്കാനിറങ്ങിയ യുവാവ് വിമാനമിടിച്ച് മരിച്ചു!

Webdunia
തിങ്കള്‍, 28 ജൂലൈ 2014 (18:03 IST)
കടല്‍തീരത്ത് നടക്കാനിറങ്ങിയ യുവാവ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിമാനമിടിച്ച് മരിച്ചു. 1972 പൈപ്പര്‍ ചെറോക്കി എന്ന ചെറുവിമാനം ഇടിച്ചാ‍ണ് യുവാവ് മരിച്ചത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ജന നിബിഡമായ വെനീസിലെ കാസ്‌പെഴ്‌സണ്‍ കടല്‍തീരത്ത് വിമാനം ഇറക്കിയത്. 
 
ലാന്‍ഡിംഗിനിടെ കടര്‍ത്തീരത്ത് നടക്കാന്‍ ഇറങ്ങിയ യുവാവിനെ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. പരുക്കേറ്റ പെണ്‍കുട്ടിയെ ഹെലികോപ്റ്റര്‍ വഴി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. സംഭവം നേരിട്ട് കണ്ട വിമാനയാത്രക്കാരിക്ക് ഹൃദയഘാതമുണ്ടായി. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.