യസീദികളുടെ ദുഃഖം, ഇറാഖിന്റെയും

ശനി, 9 ഓഗസ്റ്റ് 2014 (15:10 IST)
പൂക്കുല പോലെ ചിതറിക്കിടക്കുന്ന തലച്ചോറുകള്‍, ചിതറിക്കിടക്കുന്ന കബന്ധങ്ങള്‍, അനിവാര്യമായ മരണം കാത്ത് നിര്‍വ്വികാരരായി നില്‍ക്കുന്ന ചെറുപ്പക്കാര്‍, കേട്ടിട്ട് ഇത് ഒരു യുദ്ധമേഖല പോലെ തോന്നിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയിട്ടീല്ല. എന്നാല്‍ ഇവിടെ കൊല്ലപ്പെടുന്ന് പോരാളികളല്ല, 4000 വര്‍ഷത്തോളം പഴക്കമുള്ള സംസ്കാരത്തിലെ അവശേഷിക്കുന്ന കണ്ണികളാണ്!

ഇറാഖിലെ ഐ‌എസ്‌ഐ‌എസ് തീവ്രവാദികള്‍ രാജ്യത്തേ യസീദി സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാണ് ഇവ. സ്വന്തം വിശ്വാസ പ്രമാണങ്ങളൊടും നിലപാടുകളൊടും നിലനില്‍ക്കാന്‍ ഇവര്‍ ശ്രമിച്ചാതാണ് ഭൂമിയില്‍ നിന്ന് ഇവരെ തീവ്രവാദികള്‍ തുടച്ചു നീക്കുവാന്‍ ശ്രമിക്കുന്നതിനു കാരണം.

യസീദികള്‍ സാത്താനേ ആരാധിക്കുന്നവരാണ് എന്ന് ആരോപിച്ചു കൊണ്ടാണ് ഇവരെ കൊന്നൊടുക്കുന്നത്. യഥാര്‍ഥത്തില്‍ സൌരാസ്ട്ര മതത്തൊട് സാമ്യമുള്ള ഇവര്‍ ആരാധിക്കുന്നത് ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താക്കി എന്ന് ക്രൈസ്തവ, ഇസ്ലാമിക മത വിശ്വാസികള്‍ വിശ്വസിക്കുന്ന മാലാഖയേ (മെലക് തവ്വൂസ്)ആണ്.

എന്നാല്‍ ഇവരുടെ വിശ്വാസ പ്രകാരം ഈ മാലാഖയെ തിരികേ ദൈവം സ്വീകരിച്ചതായും മാനവരാശിയുടെ നന്മ തിന്മകളെ പ്രതിനിധീകരിക്കുന്നുവെന്നുമാണ്. എന്നാല്‍ ഇവര്‍ നരകത്തിലും പിശാചിലും വിശ്വസിക്കുന്നില്ല. ഏറെ പ്രത്യേകതകള്‍ ഉള്ള മത വിഭാഗമാണ് ഇവര്‍. ചീരയും കാബേജും കഴിക്കാത്ത ഇവര്‍, അനന്തമായ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നു.

അഗ്നിയേ ആരാധിക്കുന്നു എങ്കിലും സെമെറ്റിക് മതങ്ങളിലേ പോലെ ചേലാ കര്‍മ്മവും അനുഷ്ടിക്കുന്നു. കൂടാതെ മാമോദീസ മുക്കല്‍ എന്ന ചടങ്ങും ഇവര്‍ക്കുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവുമധികം പീഡനങ്ങള്‍ ഏറ്റവരും ഇപ്പോഴും ഏല്‍ക്കുന്നവരും ഇവരാണ്. മത പരിവര്‍ത്തനവും മറ്റു മതങ്ങളില്‍ നിന്നുള്ള ബന്ധങ്ങളും ഇവര്‍ പാപമായി കരുതുന്നു.

ഒരു നഗരം പിടിച്ചു കഴിഞ്ഞാല്‍ അവിടെയുള്ളവരെ നിര്‍ബ്ബന്ധിതമായി മതം മാറ്റും മതം മാറാന്‍ കൂട്ടാക്കാത്തവര്‍ക്ക് മരണം വിധിക്കും എന്ന ഐ‌എസ്‌ഐ‌എസ് നയം ഇപ്പോള്‍ ഇവരെ കഷ്ടത്തിലാക്കിയിരിക്കുകയാണ്.  മത പരിവര്‍ത്തനത്തിന് വിസമ്മതിക്കുന്നവരെ
കൈകള്‍ പിന്നില്‍ കെട്ടി കൊല്ലാനായി പൊടി നിറഞ്ഞ മരുഭൂമിയിലൂടെ നടത്തിക്കൊണ്ട് പോകും. കാലില്‍ പുറം തിരിഞ്ഞ് കുത്തിയിരിക്കാന്‍ പറഞ്ഞിട്ട് ഇവരുടെ തലയ്ക്ക് പിന്നില്‍ നിറയൊഴിക്കും. കടുത്ത ശിക്ഷ കുട്ടികളില്‍ പോലും നടപ്പാക്കും.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തടവുകാരായി പിടിച്ച യസിദി വിഭാഗത്തിലെ 500 ലധികം പേരെ ഐസിസ് തീവ്രവാദികള്‍ ഇത്തരത്തില്‍ കൊന്നൊടുക്കി! ഇതില്‍ തീവ്രവാദികളെ പേടിച്ച് നാടുവിട്ട 40 കുട്ടികളും പെടും. എതിര്‍ക്കുന്നവരേ കൊന്നൊടുക്കിയ ശേഷം ഭാര്യമാരെ ബലാത്സംഗത്തിന് വിധേയമാക്കും.

ക്രൂരന്മാരായ ഹിറ്റ്ലറും മുസ്സോളിനിയും നാണിച്ച് തലതാഴ്ത്തുന്ന തരത്തിലാണ് ഐ‌എസ്‌ഐ‌എസ്  വധ ശിക്ഷ നടപ്പിലാക്കുക. തങ്ങള്‍ ദൈവത്തിന്റെ സന്ദേശ വാഹകരാണെന്നാണ് ഇവര്‍ പറയുന്നത്. ദൈവത്തോടും സന്ദേശവാഹകനോടും കളിച്ചാല്‍ കൊല്ലുകയോ കഴുമരത്തിലേറ്റുകയോ കൈകാലുകള്‍ വെട്ടിമാറ്റുകയോ ചെയ്യുന്നതാണ് ഇവരുടെ ശിക്ഷ

വെബ്ദുനിയ വായിക്കുക