യമനില്‍ സ്ഫോടനം; 45 യു‌എ‌ഇ സൈനികര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 5 സെപ്‌റ്റംബര്‍ 2015 (08:29 IST)
യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ പോരാടാന്‍ സഖ്യസേനയ്‌ക്കൊപ്പം എത്തിയ 45 യു.എ.ഇ. സൈനികര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. മരിബ് പ്രവിശ്യയിലെ ആയുധസംഭരണശാലയിലുണ്ടായ സ്‌ഫോടനത്തിലാണ് ഇവര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനകാരണം വ്യക്തമായിട്ടില്ലെന്ന് യു.എ.ഇ. സൈനിക അധികൃതര്‍ പറഞ്ഞു.

എന്നാല്‍, തങ്ങളുടെ റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്നാണ് സ്‌ഫോടനമുണ്ടായതെന്ന് ഹൂതി വിമതര്‍ അവകാശപ്പെട്ടു. സൈനിക ക്യാമ്പിലുണ്ടായ അപകടത്തിലാണ് സൈനികര്‍ മരിച്ചതെന്ന് യെമന്‍ സൈനിക അധികൃതരും വ്യക്തമാക്കി. നിരവധി യെമന്‍ സൈനികരും മരിച്ചു. ഒട്ടേറെ ഹെലിക്കോപ്റ്ററുകളും സൈനിക വാഹനങ്ങളും തകര്‍ന്നു.