ഈ വര്‍ഷത്തെ ലോക സുന്ദരി മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി റൊളീന് സ്ട്രോസ് കിരീടംചൂടി. ഹംഗറിയുടെ എഡിന കുല്സര് ഒന്നാം റണ്ണര്‍അപ് ആയപ്പോള്‍ യുഎസിന്റെ എലിസബത്ത് സഫ്രിത് ആണ് രണ്ടാം റണ്ണര്‍അപ്.
64മത് ലോക സുന്ദരി മത്സരത്തില്‍ 121 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാര്‍ മത്സരത്തിനെത്തിയിരുന്നു. ഓസ്ട്രേലിയ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളാണ് അവസാന അഞ്ചില്‍ ഇടം നേടിയത്. ഇവരില്‍ നിന്നാണ് 22കാരിയായ സ്ട്രോസ് ലോക സുന്ദരിപ്പട്ടം പിടിച്ചെടുത്തത്. കഴിഞ്ഞവര്‍ഷത്തെ സുന്ദരി ഫിലിപ്പീന്‍സിന്റെ മെഗാന് യങ് സ്ട്രോസിനെ സൗന്ദര്യ കിരീടമണിയിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ് റൊളീന് സ്ട്രോസ്. അവസാന 11 പേരില്‍ എത്തിയ ഇന്ത്യയുടെ കോയല്‍ റാണക്ക് എന്നാല്‍ അവസാന അഞ്ചിലത്തൊന് കഴിഞ്ഞില്ല. കോയല്‍ റാണ ‘ബ്യൂട്ടി വിത് എ പര്‍പ്പസ്’ വിഭാഗത്തില്‍ അഞ്ച് ജേതാക്കളില്‍ ഒരാളായി. മികച്ച ഫാഷന്‍ ഡിസൈനല്‍ വസ്ത്രത്തിനും ഇന്ത്യന്‍ സുന്ദരി അര്‍ഹയായി. മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയും ഭര്‍ത്താവ് അഭിഷേക് ബച്ഛനും ഫൈനല്‍ മത്സരം കാണാനെത്തിയിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.