പ്രതിരോധം കണ്ടെത്താനാവാതെ ശാസ്ത്രം; ഇന്ന് ലോക എയിഡ്സ് ദിനം

തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (11:25 IST)
ഇന്ന് ലോക എയിഡ്‌സ് ദിനം. എയിഡ്‌സിന് കാരണമാകുന്ന ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് കണ്ടെത്തി 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രോഗത്തെ പ്രതിരോധിക്കാനാവാതെ വിഷമിക്കുകയാണ് ശാസ്ത്രലോകം. ഏകോപിക്കുക പങ്കാളിയാകുക നേടിയെടുക്കുക, എയ്ഡ്‌സ് ഇല്ലാത്ത ഒരു തലമുറയ്ക്കായി എന്നാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനത്തിന്റെ ആശയം. 1988 മുതലാണ് ഡിസംബര്‍ ഒന്ന് ലോകാരോഗ്യ സംഘടന എയ്ഡ്‌സ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 
 
1981- ല്‍ അമേരിക്കയിലെ ചില ആളുകളില്‍ മാരകമായ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതലാണ് വൈദ്യശാസ്ത്രം രോഗത്തെ കുറിച്ച് പഠിച്ചു തുടങ്ങുന്നത്. വൈദ്യശാസ്ത്രം അതിനെ അക്വേഡ് ഇമ്യൂണോ ഡെഫിഷന്‍സി സിന്‍ഡ്രം അഥവാ എയ്ഡ്‌സ് എന്ന് പേരിട്ടു. ഹ്യൂമണ്‍ ഇമ്യൂണോ വൈറസുകളാണ് എയ്ഡ്‌സിന് കാരണമാകുന്നത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെയാണ് രോഗം ആക്രമിക്കുക.
 
ലൈംഗിക ബന്ധത്തിലൂടെയാണ് 85 ശതമാനം ആളുകളിലും രോഗം ബാധിക്കുന്നത്. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് നാല് ശതമാനവും രക്തം സ്വീകരിക്കുന്നത് വഴി മൂന്ന് ശതമാനവും കുത്തിവെപ്പിലൂടെ നാല് ശതമാനവും രോഗം വ്യാപിക്കുന്നു. ലോകത്ത് നാല് കോടി എച്ച്‌ഐവി ബാധിതരുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഏതാണ്ട് ഇത്ര തന്നെ ആളുകള്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. 
 
ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ 2005 മുതല്‍ 2013 വരെ എയ്ഡ്‌സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക