യുവതി സ്വയം വിവാഹം കഴിച്ച് പിറന്നാള്‍ ആഘോഷിച്ചു
അമേരിക്കയില്‍ യുവതി സ്വയം വിവാഹം കഴിച്ചു. ഹൂസ്റ്റ്ന്‍ സ്വദേശിനി യാസ്മിന്‍ എല്‍ബിയാണ് തന്നെ തെന്നെ വിവാഹം ചെയ്തത്.നാല്‍പതാമത് പിറന്നാള്‍ ആകുമ്പോഴേക്കും തനിക്ക് വിവാഹം ചെയ്യാന്‍ പറ്റിയ പുരുഷനെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ സ്വയം വിവാഹം കഴിക്കുമെന്ന് യാസ്മിന്‍ തീരുമാനിച്ചിരുന്നെന്നും ഇതേത്തുടര്‍ന്നാണ് വിവാഹം നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി മൂന്നിന് ഹൗസ്‌ടണ്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ കള്‍ച്ചറിലായിരുന്നു വിവാഹം മതപരമായ ആചാരങ്ങളോടെയായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് നിയമപരമായി അംഗീകരമില്ല. ഹണിമൂണിനായി ദുബായിലും ലവോസിലും കമ്പോഡിയയിലും പോകാനാണ് യാസ്മിന്‍ എല്‍ബിയുടെ തീരുമാനം.